ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..
ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..
ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ വീതം ജയവും തോൽവിയും അറിഞ്ഞു നാല് പോയിന്റാണ് അവരുടെ പക്കലുള്ളത്. അവരുടെ സ്റ്റാർ ബൗളേർ മുസ്താഫിസുർ കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ചെന്നൈ താരവും അദ്ദേഹമാണ്.
T20 ലോകക്കപ്പിന് മുമ്പേയുള്ള തന്റെ വിസ ശെരിയാക്കാൻ വേണ്ടിയാണ് അദ്ദേഹം ചെന്നൈ വിട്ടത്. എന്നാൽ താരം കൊൽക്കത്തക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ മാധ്യമമായ സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.വിസ കാര്യങ്ങൾ ശെരിയാൽ ഉടനെ താരം മടങ്ങി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
മാത്രമല്ല പരിക്ക് മൂലം കഴിഞ്ഞ മത്സരം കളിക്കാതെയിരുന്ന പാതിരാനയും ഈ മത്സരം കളിക്കുമെന്നും സ്പോർട്സ്റ്ററിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇരുവരുടെയും തിരിച്ചു വരവ് ചെന്നൈ സൂപ്പർ കിങ്സിന് എങ്ങനെ ഗുണം ചെയ്യും.എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.